കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുതിയ രോഗികളില്ല- കേന്ദ്രആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേരളം, ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യാഴാഴ്ച അറിയിച്ചു. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലാണ് പുതിയ കേസുകളില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഇതുവരെ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷ് […]
Read More