ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, ഡാമിന്റെ ഇന്നത്തെ സ്ഥിതി അറിയാം.
2020-10-13 18:13:08 സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് ഇടുക്കി. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടിലാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. ഇന്ന് (2020 ഒക്ടോബര്‍ 13 ) ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം 1890 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ട്. 2391.18 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) അണക്കെട്ടിലെ ജലനിരപ്പ്. […]
Read Moreചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ അല്ല; മറിച്ചു കല്യാൺ രൂപതയുടെ പിതാവാണ്.
അഭി. ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപത ഇറക്കിയ സ്പെഷ്യൽ പതിപ്പിൽ നിന്നും . …ചരിത്രത്തിന്റെ ഭാഗമായി മാറുന്നവരെ, ഓർമയിൽ ജീവിക്കുന്നവരും ചിന്തയിൽ ചിരംജ്ജീവികളുമാക്കുന്നതു അവരുടെ ജീവിത കാലഘട്ടത്തിലെ സുകൃതങ്ങളാണ്; കൈനാറി പൂവിനേപോലെ ചുറ്റുപാടും പരിമളം പരത്തിയതിനാലാണ് , അതുല്യ വ്യക്തിത്വത്തിന് ഉടമകളായതിനാലാണ്. അങ്ങനെ ഒരു വ്യക്തിത്വത്തിന്റെ സ്മരണത്തേരിലേറി സായൂജ്യമടയുന്നു ഇന്ന് കല്യാൺ രൂപത. അതേ, ഇന്നും കല്യാൺ രൂപതയിൽ അലയടിക്കുന്ന നാമം, രൂപതാ തനയരുടെ ഹൃത്തിൽ മിടിക്കുന്ന രൂപം, ആദ്യകാല രൂപതാ തനയർക്ക് ഇന്നും തളർച്ചയെ […]
Read Moreവിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ.
എം.പി.ജോസഫ്: മാണിസ്സാറിൻ്റെ മരുമകൻ – എറണാകുളം ജില്ലയുടെ കളക്ടറായും കൊച്ചി കോർപ്പറേഷൻ മേയറായും ഒരേസമയം ശോഭിച്ചയാൾ; സംസ്ഥാന ലേബർ കമ്മീഷണർ, അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ ഉദ്യോഗസ്ഥൻ, കേരള സർക്കാരിൻ്റെ തൊഴിൽകാര്യ ഉപദേഷ്ടാവ് എന്നീനിലകളിൽ കഴിവു തെളിയിച്ച വ്യക്തി… വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ. എം. പി. ജോസഫ് എന്ന മുൻ ഐ.എ.എസ്സുകാരനെവെച്ച് യു.ഡി.എഫിന് ഒരു കളി കളിക്കാം, വിജയപ്രതീക്ഷയോടെ. Alby Vincent
Read Moreസുശീല ചേച്ചിയുടെ വീട്ടിൽ ഊണ് – Idukki Homely Meals by Suseela Chechi, Don Homely Food,
ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല – സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.
Read Moreരാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.
ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്. രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുർമോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നത്. VM Sudheeran
Read Moreഅൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികളെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.
കൂടുതൽ മികച്ച ചലച്ചിത്രങ്ങൾ നിർമ്മിക്കുവാൻ അവർക്കീ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് മഹാമാരി തീർത്ത വലിയൊരു പ്രതിസന്ധിയെ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന സന്ദർഭമാണിത്. അതെല്ലാം ഉടനടി മറികടക്കാനാകുമെന്നും, മികച്ച സൃഷ്ടികളുമായി ചലച്ചിത്ര മേഖല സജീവമാകുമെന്നും പ്രത്യാശിക്കുന്നു.
Read Moreകേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ സമ്മാനിച്ച കിഫ്ബി, വിവിധ മേഖലകളിലായി 2953 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിരിക്കുന്നു.
816 കോടി രൂപയുടെ പദ്ധതികൾക്കാണ് ആരോഗ്യ മേഖലയിൽ അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിൻ്റെ 1369.05 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി നൽകി. കെ. എസ്. ആർ. ടി. സിക്ക് 330 സി. എൻ. ജി ബസ് വാങ്ങാനുള്ള പണം നൽകും. നിലവിലെ ഡീസൽ ബസുകൾ എൽ. എൻ. ജി ആക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനായി കെ. എസ്. ആർ. ടി. സിയുമായി കിഫ്ബി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ പദ്ധതി നടപ്പാകുന്നതോടെ ന്യൂഡൽഹി കഴിഞ്ഞാൽ ഗ്രീൻ ട്രാൻസ്‌പോർട്ട് സംവിധാനമുള്ള […]
Read More