24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി. നിലവിൽ രാജ്യത്ത് 33,87,501 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 7,42,023 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,83,948 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 61,529 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ […]
Read Moreമത്സ്യത്തൊഴിലാളികൾക്ക് രക്ഷയൊരുക്കി മറൈൻ ആംബുലൻസുകൾ
പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്, പ്രത്യാശയും കാരുണ്യയും നീരണിഞ്ഞുഎറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ […]
Read Moreഅച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..
ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ് പാസ്സായി ഫൈനലിന് തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]
Read Moreകോവിഡ് വ്യാപനം: മുഹറം ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ച് സുപ്രീംകോടതി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ‘ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും’ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് […]
Read Moreകോവിഡ്കാലത്തെ ബദല്‍ജീവിതവും സമീപനങ്ങളും ,ന്യൂമാന്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിംഗ് -ഇന്ന് 5 മണിക്ക്
പ്രിയമുള്ളവരെ, കോവിഡ് സാഹചര്യം പരിഗണിച്ച് ന്യൂമാന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ മാസത്തെ ചര്‍ച്ചായോഗം 27-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ അദൃശ്യവത്ക്കരിക്കപ്പെടുന്ന ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥിതൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവത്പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിയന്തിരമായി അനുവര്‍ത്തിക്കേണ്ട ബദല്‍ ജീവിത ശൈലികളും സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. വിഷയം അവതരിപ്പിക്കുന്നവര്‍ : ജോസഫ് ജൂഡ് (സെക്രട്ടറി, KRLCBC Labour commission) ബേബി ചാലില്‍ എസ്.ജെ. (ഡയറക്ടര്‍, തുടി ആദിവാസി ഗവേഷണകേന്ദ്രം, […]
Read Moreഅഞ്ചു വർഷം മുൻപ് രാമേശ്വരത്ത് കലാം സാറിന്റെ ഓർമകളിൽ
ഇന്നലെ മകന്‍ അലനുമായി രാമേശ്വരത് പോയി. ഡോ. കലാമിന്റെ കബറിടം കനത്ത പോലീസ് കാവലിലാണ്. ധാരാളംപേര്‍ കാണാന്‍ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലും ആദ്യം പഠിച്ച സ്കൂളിലും പോയി. മകനെ പാമ്പന്‍ പാലവും രാമേശ്വരം ക്ഷേത്രവും കാണിച്ചു. കലാമിന്റെ നാടിനെ വന്കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം 1963 ലെ സുനാമിയില്‍ തകര്‍ന്നപ്പോള്‍ റെക്കോര്‍ഡ് സമയംകൊണ്ട് പുതുക്കിപ്പണിത ഇ. ശ്രീധരനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “അഗ്നിചിരകുകളില്‍ അനന്തതയിലേക്ക്” എന്ന പുസ്തകത്തിനെ വായനക്കാരുമായി ബന്ധിപ്പിക്കുന്ന അവതാരിക എഴുതുന്നത്. 25August 2015 Alby Vincent Freelance […]
Read Moreപൊതു ഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം: ഓണം മാര്‍ഗരേഖ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ല. പൊതു ഇടങ്ങളിലും ഓഫീസുകളിലും പൂക്കളങ്ങള്‍ പാടില്ല. വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ സംഘടനകളുടെയും അടിയന്തര യോഗം […]
Read More