*ഇവിടുത്തെ കർഷകർ കടകെണിയിലും പട്ടിണിയിലുമാണ്
*കഞ്ഞികുടിക്കണമെങ്കിൽ ആന്ധ്രയിൽനിന്നും അരി വരണം*. *ചപ്പാത്തി കഴിക്കണമെങ്കിൽ പഞ്ചാബിൽ നിന്ന് ഗോതമ്പ് വരണം*. *കറി വെയ്ക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ വരണം*.
Read More*കഞ്ഞികുടിക്കണമെങ്കിൽ ആന്ധ്രയിൽനിന്നും അരി വരണം*. *ചപ്പാത്തി കഴിക്കണമെങ്കിൽ പഞ്ചാബിൽ നിന്ന് ഗോതമ്പ് വരണം*. *കറി വെയ്ക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ വരണം*.
Read Moreലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും […]
Read Moreനിര്യാതയായി: തിരുവമ്പാടി: ആനക്കാംപൊയിൽ വയലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്കാരം ഇന്ന് (23-05-2020- ശനി) വൈകുന്നേരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, അപ്പച്ചൻ, ലിസമ്മ, മോളി, സിബി വയലിൽ (നിലമ്പൂർ) മരുമക്കൾ: പരേതനായ മൈക്കിൾ മ്ലാക്കുഴി ( പുല്ലൂരാംപാറ), തങ്കച്ചൻ മാതാളികുന്നേൽ (തിരുവമ്പാടി), ബേബിച്ചൻ കാനാട്ട് ( കൂരാച്ചുണ്ട്), സിനി കണ്ടത്തിൽ (നിലമ്പൂർ), പൗളി ( കൂരാച്ചുണ്ട്).
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ബിവറേജസ് കോര്പ്പറേഷന് മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒരാള്‍ക്ക് നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുക. മദ്യവില്‍പ്പന രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]
Read Moreസംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, […]
Read Moreഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]
Read Moreപ്രതിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ […]
Read More