തൊഴിൽ,ഉപരിപഠന സാധ്യതയുമായി ബിഎ ട്രിപ്പിൾ മെയിൻ
തൊഴിൽ,ഉപരിപഠന സാധ്യതയുമായി
ബിഎ ട്രിപ്പിൾ മെയിൻ
✍️ബെന്നി കോച്ചേരി
bennykochery@gmail.com
Ph. 94 47 36 71 94
ബിരുദപഠനത്തിലൂടെ ഉപരിപഠനസാധ്യതകളും തൊഴിലും ഒരേപോൽ ആഗ്രഹിക്കുന്നവർക്ക് ബി.എ ട്രിപ്പിൾ മെയിൻ കോഴ്സ് തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, കമ്യൂണിക്കേഷൻ, മാധ്യമപ്രവർത്തനം എന്നിവയാണ് വിഷയങ്ങൾ. സെക്കന്റ് ലാംഗ്വേജ് പഠിക്കേണ്ടതില്ല. 30 കോഴ്സുകളാണ് (പേപ്പറുകൾ) ഈ പ്രോഗ്രാമിലുള്ളത്. പ്ലസ് ടു ഏത് സ്ട്രീമിൽ മികച്ച വിജയം നേടിയവർക്കും അപേക്ഷിക്കാം. എം.ജി സർവകലാശാലയടക്കമുള്ള വിവിധ സർവകലാശാലകൾ ഈ കോഴ്സ് നടത്തുന്നുണ്ട്. എം.ജിയിൽ ഇരുപതോളം കോളജുകളിലാണ് കോഴ്സുള്ളത്. ഓട്ടോണമസ് കോളജുകളടക്കം ഈ കോഴ്സ് നടത്തുന്നു.
👉ഉപരിപഠന സാധ്യതകൾ
MA English, MA Lingustics, MCJ, MJC, MA Mc&JR, MA JMC, MA Public Relation, MA Public Administation, MSW, MSWC, MFT, MTA, MTM എന്നിങ്ങനെ നീളുന്നു. അധ്യാപന മേഖലയിലേക്കുള്ളവർക്ക് അതിനും അവസരമുണ്ട്.
👉വിദേശപഠനാവസരം
വിദേശപഠനത്തിന് ലക്ഷ്യമിടുന്നവർക്ക് IELTS അടക്കമുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കഴിയുംവിധമുള്ള സിലബസാണുള്ളത്.
👉തൊഴിലവസരം
മാധ്യമമേഖലയിലെ തൊഴിലിലേക്കുള്ള ഒരു വാതിലാണിത്. റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, കോപ്പി റൈറ്റിംഗ്, പരസ്യം എന്നിങ്ങനെ നീളുന്ന ആ മേഖലകൾ. ഇ ജേർണലിസത്തിൽ അനന്തസാധ്യതകളാണ് സമ്മാനിക്കുന്നത്.
👉മത്സരപരീക്ഷകൾ
PSC, UPSC എന്നിവയടക്കമുള്ള പരീക്ഷകൾക്ക് യോഗ്യത. സിവിൽ സർവീസടക്കുള്ള പരീക്ഷകൾക്ക് ഒരുക്കുന്ന പാഠ്യപദ്ധതി.
👉സിലബിസ്
ഇംഗ്ലീഷ് ഭാഷ, സാഹിത്യം, ആശയവിനിമയം, മാധ്യമപ്രവർത്തനം എന്നിവയെ കേന്ദ്രകരിച്ചിരിക്കുന്നു.
👉പ്രായോഗിക പരിശീലനം
രണ്ട് പദ്ധതികളുണ്ട്. ആശയവിനിമയവും മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട്. അഭിമുഖം, ഡിബേറ്റ്, ഗ്രൂപ്പ് ചർച്ച എന്നിവ ആശയവിനിമയപാഠങ്ങളിൽ ഉൾപ്പെടുന്നു. മാധ്യമപ്രവർത്തനത്തിൽ ഒരു മാസം നീളുന്ന പരീശീലനം പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ.
🎤വിവരങ്ങൾക്ക്
ഈ കോഴ്സ് നൽകുന്ന കുറവിലങ്ങാട് ദേവമാതാ കോളജ് ട്രിപ്പിൾമെയിൻ വിഭാഗവുമായി ബന്ധപ്പെടാം. ഇമെയിൽ dmckce@gmail.com