വിടപറയും മുൻപേ…|ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :

Share News

വിടപറയും മുൻപേ…

തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :

ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.”എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല. ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.”ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, ഞാൻ മനസിലാക്കുന്നു,

ഞാൻ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നിൽ അപ്രസക്തമായിരിക്കുന്നു.

“”വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല.

“”നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം.

“”നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും.”*”അതുകൊണ്ട് കുടുംബം*, *ഇണ, കുട്ടികൾ, സുഹൃത്തുക്കൾ*… *അവരോടെല്ലാം നന്നായി പെരുമാറുക*.”*

“നമുക്ക് പ്രായം കൂടി വരികയും, വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു…”**”300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം.”

**”300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം.”**

“ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ, മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.”*

*”1000 ഡോളറിന്റെ മദ്യം കഴിച്ചാലും, 10 ഡോളറിന്റെ മദ്യം കഴിച്ചാലും, രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും.”*

*”താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും.”*

*”ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു.”

*”ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും, സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും.””അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, *നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക*… തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും… സ്വർഗ്ഗവും, ഭൂമിയും… തോന്നുന്നതെന്തും സംസാരിക്കുക…”

“അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം…””ജീവിതത്തിലെ അനിഷേധ്യമായ സത്യം…”*”നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്.*

*അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.* *അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.*

*അപ്പോൾ ജീവിതം സുന്ദരമാകും…!!!”*

Sonichen Kolettu

Share News