കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽമികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്|സംവിധാനം രാജേഷ് ഇരുളം|നടൻസനൽ|നടി മീനാക്ഷി

Share News

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.

സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തപ്പെട്ടത്.
മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി ജോർജ് കട്ടപ്പന (നാടകം ചന്ദ്രികാവസന്തം )

സെപ്റ്റംബർ 30 വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് അവാർഡ് ദാനം, തുടർന്ന് പ്രദർശന നാടകം.


ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.

Nammude naadu Logo
Share News