
ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ്സി. രാധാകൃഷ്ണന്
കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവര്‍ത്തകനും കവിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ ഓര്‍മ്മയ്ക്കായി കൊച്ചിയിലെ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ അവാര്‍ഡിന്
സി. രാധാകൃഷ്ണന്‍ അര്‍ഹനായി. അവാര്‍ഡ് സമര്‍പ്പണ സമ്മേളനം 2024 ജൂണ്‍ 2ന് ഞായറാഴ്ച എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കും.
നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ സി. രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകളെ അധികരിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. നാനൂറിലേറെ ചെറുകഥകളും നാല് നാടകങ്ങളും രണ്ട് കവിതാസമാഹാരങ്ങളും ശാസ്ത്രലേഖനങ്ങളുള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രബന്ധങ്ങളും അദ്ദേഹം രചിച്ചു. വൈഞ്ജാനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നതോടൊപ്പം സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നേതൃപദവികളും സി. രാധാകൃഷ്ണന്‍ വഹിച്ചു. അദ്ദേഹത്തിന്റെ നിലപാടുകളും ശാസ്ത്രബോധവും സാഹിത്യസംഭാവനകളും പ്രശംസനീയമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി. എബ്രഹാം
മാടമാക്കല്‍ സാഹിത്യ അവാര്‍ഡ് 25,000 രൂപയും ശില്പവുമടങ്ങുന്നതാണ്.
എം.എം ലോറന്‍സ് പ്രസിഡന്റായിട്ടുള്ള നവോത്ഥാന സാംസ്‌കാരിക കേന്ദ്രത്തിന്റെ അവാര്‍ഡുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഡോ.എം. ലീലാവതി, ടി. പത്മനാഭന്‍, പ്രഭാവര്‍മ്മ, സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍ എന്നിവര്‍ അര്‍ഹരായിട്ടുണ്ട്.
ഷാജി ജോര്‍ജ് പ്രണത
സെക്രട്ടറി
നവോത്ഥാന സാംസ്‌കാരിക കേന്ദ്രം, കൊച്ചി