||-കുറവിലങ്ങാട് പള്ളിയിൽ പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചന സന്ദേശം-||

Share News

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം

വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.
ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്നും (മക്കളാണെന്നും?)കരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം നമുക്കെപ്പോഴും ഉണ്ടാകണം.
സമൂഹത്തില്‍ സമാധാനം പ്രത്യാശ നിലനിര്‍ത്തുവാന്‍ എല്ലാ ഈശ്വരവിശ്വാസികളും പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

Share News