ബോ​റി​സ് ജോ​ൺ​സ​ൺ ഇ​ന്ത്യ​യി​ലെ​ത്തി; മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നാ​ളെ

Share News

അ​ഹ​മ്മ​ദാ​ബാ​ദ്: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തി. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബോ​റി​സ് ജോ​ണ്‍​സ​ന് വ​ന്‍ വ​ര​വേ​ല്‍​പ്പാ​ണ് ഒ​രു​ക്കി​യ​ത്.

ഗുജറാത്ത് ​ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി വിവിധ കലാരൂപങ്ങളും ഒരുക്കിയിരുന്നു.

രാ​വി​ലെ സ​ബ​ര്‍​മ​തി ആ​ശ്ര​മം സ​ന്ദ​ര്‍​ശി​ക്കും. പി​ന്നാ​ലെ വ്യ​വ​സാ​യി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

https://twitter.com/ANI/status/1516979186103365633/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1516979186103365633%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkeralanewsnetwork.com%2F2022%2F04%2Fclt-dnkgt-knfhgb-58643-ttwu-6629292-67390186-7729%2F

ബ്രി​ട്ട​ണി​ലെ എ​ഡി​ൻ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ഗു​ജ​റാ​ത്ത് ബ​യോ​ടെ​ക്നോ​ള​ജി സ​ർ​വ​ക​ലാ​ശാ​ല​യും പിന്നാ​ലെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബോറിസ് ജോണ്‍സണ്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബോറിസ് അഭിപ്രായപ്പെട്ടിരുന്നു.

Share News