
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്: അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടിയുടെ മൊഴി
തിരുവനന്തപുരം:കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. . മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍ രംഗത്തെത്തി. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി അച്ഛന്‍ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയില്‍ പറയുന്നു.
14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ആണ് അറസ്റ്റ്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മകള്‍ നിരപരാധി ആണെന്ന് യുവതിയുടെ അമ്മയും പറയുന്നു. വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തേതെന്നും യുവതിയുടെ അമ്മ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
,ഇത് എന്തൊരു ലോകം . അമ്മയ്ക്ക് എതിരെ തെറ്റായ മൊഴികൊടുക്കുവാൻ നിർബന്ധിച്ചുവെന്ന വാർത്ത വരുമ്പോൾ എന്ത് പറയണം . ആ അമ്മയുടെ വേദന ഓർക്കാൻ കഴിയുന്നില്ല .പോലീസ് , അന്വേഷണ ഏജൻസികൾ ഇത്തരം കേസുകൾ ആരോപണം വരുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
അമ്മ മകനെ ദുരുപയോഗിച്ചുവെന്ന വാർത്ത ,വിശ്വാസയോഗ്യമായി കരുതാത്തതിനാൽ നമ്മുടെ നാട് പ്രസിദ്ധികരിച്ചിരുന്നില്ല .മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുമ്പോൾ വലിയ ജാഗ്രത പുലർത്തണമെന്നും അപേക്ഷിക്കുന്നു .
