വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് .

Share News

എന്റെ കൂടി ഇടവകയായ കണമല സെന്റ തോമസ് പള്ളിയിൽ ഒറ്റയും പെട്ടയുമായി മണി മുഴങ്ങും … അത് ഞങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചേട്ടന്റെയും , തോമസ് ചേട്ടന്റെയും ശവസംസ്കാര ശിശ്രൂഷയ്ക്ക് മുന്നോടിയായുള്ള മരണമണിയാണ് … .വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് . ഒരു തേങ്ങലോടെ ആ മണി മുഴക്കത്തിനൊപ്പം എന്റെ നാട് സെമിത്തേരിലേയ്ക്ക് ചലിക്കുമ്പോൾ കഴിവുകെട്ട ഭരണാധികാരികളോടുള്ള ധാർമ്മികരോഷം കൂടി അടക്കിപ്പിടിച്ചാവും ശിശ്രൂഷകളിൽ പങ്കാളികളാവുക . […]

Share News
Read More

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ.

Share News

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ […]

Share News
Read More

മാ​മു​ക്കോ​യ അ​ന്ത​രി​ച്ചു

Share News

കോ​ഴി​ക്കോ​ട്: ന​ട​ൻ മാ​മു​ക്കോ‌​യ(76) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് നാ‌​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് മാ​മു​ക്കോ​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ല​യാ​ള​ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ ഹാ​സ്യ​ന​ട​നാ​യ മു​ഹ​മ്മ​ദ് എ​ന്ന മാ​മു​ക്കോ​യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട​ക​രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്. 1946 ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ണ്ടി​യി​ൽ മ​മ്മ​ദി​ന്‍റെ​യും ഇ​മ്പ​ച്ചി ആ​യി​ഷ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച […]

Share News
Read More

നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിലിന്റെ വേർപാടിൽ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നു. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Share News

മമ്മുട്ടി എന്ന അഭിനയ ചക്രവർത്തിക്കു ജന്മം നൽകിയ ഉമ്മ (അമ്മ ) അന്തരിച്ചു ശ്രീ മുഹമ്മദ്കുട്ടി എന്ന മമ്മുട്ടിയുടെ പിതാവ് പരേതനായ , ഇസ്മായിൽ സാഹിബ് സിനിമയോടും കലയോടുമൊക്കെ വിമുഖത കാണിച്ചിരുന്ന വ്യക്തിയായിരുന്നു. നിരവധി ലേഖനങ്ങളിൽ ശ്രീ മമ്മുട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ട മുഴുവൻ പ്രോൽസാഹനങ്ങളും നൽകിയിരുന്നത് ഉമ്മയായിരുന്നു. പിതാവിന്റെ അഭീഷ്ടം പോലെ മമ്മുട്ടി നല്ലൊരു വക്കീലായി . മാതാവിന്റെ സ്വപ്നം പോലെ ഒരു മഹാനടനുമായി . ഭാരതത്തിന് എന്നും അഭിമാനിക്കാൻ ഒരു മഹാ നടന് […]

Share News
Read More

അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. |സംസ്‌കാരം 19.04.2023 ബുധനാഴ്ച വൈകിട്ട് നാലിന് സെമിത്തേരിമുക്ക് സെൻ്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി: പാലാരിവട്ടം സൗത്ത് ജനതാ റോഡ് മുരിക്കന്‍ വീട്ടില്‍ അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. (പരേതനായ ഹൈക്കോടതി ജഡ്ജി മാത്യു മുരിക്കന്റെ മകനും കേരള ഹൈക്കോടതി അഭിഭാഷകനും മുരിക്കന്‍ ആന്‍ഡ് മാങ്ങോട്ട് അഡ്വക്കേറ്റ്‌സിന്റെ സ്ഥാപകനും, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ എന്നിവയുടെ സ്റ്റാന്റിങ്ങ് കൗണ്‍സിലുമായിരുന്നു.) ഭാര്യ: മേരി ജേക്കബ്ബ് പാത്തികുളങ്ങര, എറണാകുളംമക്കൾ: അഡ്വ.ദിനേശ് മാത്യു ജെ. മുരിക്കന്‍, ടോണോ മുരിക്കന്‍, വിജി മുരിക്കൻ.മരുമക്കൾ: മെറീറ്റ ദിനേശ്, ജിസ് ടോണോ. സംസ്കാര ശുശ്രൂഷകൾ […]

Share News
Read More

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ യാത്രയായി!

Share News

അപാരമായ നിയമജ്ഞാനവും ബുദ്ധിശക്തിയും നീതിബോധവും കാര്യപ്രാപ്തിയും. ഇതൊക്കെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മിടുക്ക് . ഇരുന്ന സ്ഥാനങ്ങൾക്ക് എന്നും അഭിമാനം. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന നിയമകുരുക്കുകൾ നിഷ്പ്രയാസം പ്രായോഗിക ബുദ്ധിയോടെ മറികടക്കുവാൻ അദ്ദേഹം തന്റെ അധികാരങ്ങൾ എനിക്ക് വേണ്ടി , എന്നിലൂടെ അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന പാവങ്ങൾക്ക് വേണ്ടി സധൈര്യം പ്രയോഗിച്ചിട്ടുണ്ട് . കേരളത്തിലെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെ നിയമപരമായ മാർഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കി സർക്കാർ റെയിൽവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ സ്വദേശത്തേക്കും തുടർന്ന് […]

Share News
Read More

ജോസ് തയ്യിൽ (74) അന്തരിച്ചു.|സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ.

Share News

ജോസ് തയ്യിൽ (74) അന്തരിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ ജോസ്‌ തയ്യിൽ, കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ. ഭാര്യ: ഡെനിസ്, വാഴക്കുളം കുറ്റിക്കാട്ടു കുടുംബാംഗം. മക്കൾ: ജെയിംസ്, ജെഫ്‌ (ഓസ്ട്രേലിയ). സഹോദരങ്ങൾ: സിറിയക് തയ്യിൽ,. ബെവിൻ തയ്യിൽ, ഡോ. ജോർജ് തയ്യിൽ, അലക്സ്‌ തയ്യിൽ. മാതാപിതാക്കൾ: ചാക്കോച്ചൻ തയ്യിൽ, അന്നമ്മ ( ആലപ്പുഴ കാഞ്ഞിക്കൽ കപ്പാമ്മൂട്ടിൽ).

Share News
Read More

ഗായിക വാണി ജയറാം അന്തരിച്ചു

Share News

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പത്തൊന്‍പത്‌ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം.സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം […]

Share News
Read More

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം ….

Share News

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നിയ വാർത്ത… പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ കുഞ്ഞു ജീവനടക്കം ആശുപത്രിയുടെ മീറ്ററുകൾക്കിപ്പുറത്ത് വെച്ച് 3 പേർ മരിച്ച അത്യധികം വേദനജനകമായ സംഭവം … രക്ഷപ്പെട്ട ആ കുഞ്ഞു മോളെ എന്ത് പറഞ്ഞാണ് കുടുംബക്കാർ സമാധാനിപ്പിക്കുക … വരാൻ പോകുന്ന കുഞ്ഞു വാവയെ കുറിച്ച് എന്തെല്ലാം കഥകൾ ആ അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും .. .ആ കുഞ്ഞു മനസ്സ് എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും […]

Share News
Read More

കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് അന്തരിച്ചു

Share News

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് (53) അന്തരിച്ചു. കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ട് സാറിന്റെ ഭാര്യയാണ്. സംസ്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ പിന്നീട്. മാനന്തവാടി കാഞ്ഞിരംകുഴി കുടുംബാംഗമാണ് പരേത. മക്കൾ : ആൻതെരേസ റോബർട്ട് (എം ബി ബി എസ് വിദ്യാർത്ഥിനി വയനാട് മെഡിക്കൽ കോളേജ്), അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി),അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി).

Share News
Read More