മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.
“വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…” ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി .കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയജീർണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ […]
Read Moreജാഗ്രത വേണം
ജാഗ്രത വേണം . സമൂഹത്തിൽ ഉചിതമല്ലാത്ത പ്രവണതകൾ കാണുമ്പോൾ പ്രതികരണം വേണം .അരുതെന്ന് പറയേണ്ടവർ പറയണം .എതിർക്കണം , സർക്കാരിൻെറ ശ്രദ്ധയിൽ കൊണ്ടുവരണം , ചിലരുടെ താത്പര്യങ്ങൾ ഒരു സംസ്‌ഥാനത്തു നിയമം ആയിവരുമ്പോൾ ജാഗ്രത വേണം .കാരണം ആ നിയമം ,നീക്കം നമ്മുടെ നാട്ടിലേക്കും ,പിന്നെ വീട്ടിലേയ്ക്കും ദുരന്തങ്ങൾ കൊണ്ടുവരും .അവൻ /അവൾ /അവർ പറയട്ടെ എന്ന് പറഞ്ഞും ,കരുതിയും കാത്തിരിക്കരുതേ . ഒഴിഞ്ഞുമാറരുതെ . –നാട്ടിലെ ചേട്ടൻ
Read Moreപ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ
1 – പ്രകൃതിയുടെ ഒന്നാമത്തെ സത്യം വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും അതു പോലെ തന്നെമനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾനട്ടുവളർത്തിയില്ല എങ്കിൽ ,മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും “An Empty mind is Devil’s paradise “ 2- പ്രകൃതിയുടെ രണ്ടാമത്തെ സത്യം ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടോയിരിക്കും. സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും […]
Read Moreമുല്ലപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്‍റെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രത്യേക മനോനിലയില്‍ നിന്നും ഉണ്ടായതാണെന്നും, രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗിച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്കെന്നും മുഖ്യമന്ത്രി ആരോപിച്ചു. എങ്ങനെയാകരുത് ഒരു പൊതുപ്രവര്‍ത്തകനെന്ന് ഇതിലൂടെ മുല്ലപ്പള്ളി തെളിയിക്കുകയായിരുന്നു. അധപതിപ്പിച്ച മനസാണ് അദ്ദേഹത്തിന്റേത്. കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവന്‍വച്ച് […]
Read Moreകോവിഡിന്റെ പേരിൽ രാഷ്ട്രീയമായി പരസ്പരം കൊമ്പുകോർത്താൽ, ഒരു സമൂഹമെന്ന നിലയിൽ കോവിഡിനുമുന്പിൽ നമ്മൾ പരാജയപ്പെടും! അതിനു നൽകേണ്ടിവരുന്ന വില നിർണയാതീതവുമായിരിക്കും!
കോവിഡിന്റെ പേരിൽ കൊമ്പുകോർത്താൽ…!ഗൾഫിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു നിർബന്ധമാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. ഗൾഫിൽനിന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിൽനിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത് .കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും നാട്ടിലേക്കെത്തുന്നവരിൽ പലരിലും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ, രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ് .നാട്ടിലേക്കുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് […]
Read Moreപ്രതിസന്ധി കാലഘട്ടത്തിൽ ഒരു യഥാർത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഗവൺമെന്റ് നോടൊപ്പം നിന്ന് ഗവൺമെന്റിനെ സഹായിച്ചു, പാളിച്ചകൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടി കാണിച്ച് മുന്നോട്ടുപോകുക എന്നുള്ളതാണ്.
കോൺഗ്രസിന്റെ അന്തകനാകാൻ ആണോ മുല്ലപ്പള്ളിയുടെ ഉദ്ദേശം? ഞാനൊരു മലയാളി എന്നുപറയുന്നതിൽ അഭിമാനിക്കുന്നു. ഈ കൊറോണ കാലത്ത് ആ അഭിമാനം ഒന്നുകൂടി എനിക്ക് വർദ്ധിച്ചു. സമ്പന്ന രാഷ്ട്രങ്ങൾ കൊറോണയ്ക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ, കേരളം അഭിമാനത്തോടെ തലയുയർത്തി നിന്നു. കൊറോണ പ്രതിസന്ധിയെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി ഗവൺമെന്റിന്റെ പിന്നിൽ നിൽക്കുന്നതാണ് നാം കണ്ടത്. നമ്മെ നയിച്ച ഗവൺമെന്റ് കൊറോണയെ എതിരിടുന്നതിൽ വിജയിച്ചു എന്ന് പറഞ്ഞാൽ ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത് ശശി തരൂർ എംപിയും രാഹുൽ ഗാന്ധിയും […]
Read Moreമാധ്യമവിചാരണയുടെ ഇരകളും സമൂഹത്തിന്റെ നിശബ്ദതയും
മാധ്യമവിചാരണയിൽ കുറ്റവാളിയായി ജനമനസുകളിൽ കുടിയിരുത്തപ്പെട്ടൊരാൾ നാളെ കോടതി വിചാരണയിൽ നിരപരാധിയായി തെളിഞ്ഞാൽ ജനങ്ങൾ അത് സ്വീകരിക്കുമോ? തെറ്റ് ചെയ്യാത്തവരെയും സാഹചര്യത്തെളിവുകൾ കൊണ്ടുവന്നും തെളിവുപോലെ തോന്നിക്കുന്ന അർദ്ധസത്യങ്ങൾ കൊണ്ടുവന്നും കുറ്റവാളികളാക്കാം എന്നതിന് കഴിഞ്ഞവർഷങ്ങളിൽ നടന്ന മാധ്യമ വിചാരണകൾ മാത്രം ശ്രദ്ധിച്ചാൽ മതി. അനേകദിവസങ്ങൾ ഒരേകാര്യം തന്നെ കേൾക്കുന്ന ജനം അത് വിശ്വസിക്കുകയും ചെയ്യും. മാധ്യമപ്രവർത്തകർ തങ്ങൾ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ നൽകുന്നവരെ മാത്രമേ ചർച്ചകൾക്ക് ക്ഷണിക്കുകയുമുള്ളൂ. ഇത്തരം ചർച്ചകളിലൂടെ എത്രയോപേർ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുമ്പിൽ നിൽക്കേണ്ടതായി വരുന്നു!!! കുറ്റവാളികളെന്നു […]
Read Moreമദ്യമാണ് ഇതൊക്കെ ചെയ്യിക്കുന്നത്.
അഛനെ കൊല്ലും അമ്മയെ കൊല്ലും മകനെ കൊല്ലും മകളെ കൊല്ലും ഭാരൃയെ കൊല്ലും ഭർത്താവിനെ കൊല്ലും കൂട്ടുകാരനെ കൊല്ലും … ഇങ്ങനെയുള്ള എത്ര എത്ര വാർത്തകളാണ് അനുദിനം പത്രത്തിൽ വരുന്നത്.മദ്യം കിട്ടാതെ വന്നപ്പോൾ അതുകൊണ്ട് ആരോ ആത്മഹത്യ ചെയ്തു എന്നു പറഞ്ഞ് മന്ത്രിമാരും മാധ്യമങ്ങളും എന്താഘോഷ്മയിരുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാധ്യമങ്ങളും ഇത് ശ്രദ്ധിക്കുന്നില്ല? . ജനം നിസ്സഹായരായി നോക്കിനിൽക്കുന്നു. ഫാദർ വർഗീസ് മുഴുത്തേറ്റ് വി.സി.കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്(9947872422)
Read Moreനാവും മൂളയും പിഴക്കാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ അത് ചതിക്കും. നാണം കെടുത്തും
നാവു പിഴയെന്ന രോഗം നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക നായകരെ പിടി കൂടിയിരിക്കുന്നുവെന്നതിന്റെ സൂചനകൾ വരുന്നു .അങ്കൻവാടി പ്രവർത്തകർ സൈക്കയാട്രിയും സൈക്കളോജിയും പഠിക്കുന്നില്ലെന്ന് ഒരു പ്രമുഖ നടൻ വിലപിച്ചത് ഒരു നാവു പിഴവെന്ന് കരുതാം .സൃഷ്ടിപരമായ രാഷ്ട്രീയ വിമർശനമായി ഉയർന്ന് വരേണ്ട ഒരു ആശയത്തിന്റെ മുന ആ പാർട്ടിയുടെ അധ്യക്ഷന്റെ നാവു പിഴ മൂലം ഒടിഞ്ഞു പോയതും, മൊത്തം ഫോക്കസ് റാണി രാജകുമാരി വർത്തമാനത്തിലേക്ക് തിരിഞ്ഞതും കഴിഞ്ഞ നാളിൽ കണ്ടൂ. ഇതൊന്നും നാവു പിഴയല്ലെന്നും ഇതൊക്കെ പരമ സത്യമാണെന്ന് […]
Read More