കലി തുള്ളുന്ന കടലിന് സ്ഥലമൊഴിഞ്ഞു കൊടുക്കണോ? |ഫാ .ജോഷി മയ്യാറ്റിൽ

Share News

അനിവാര്യം കേരള തീരസംരക്ഷണ അഥോറിറ്റി കേരളസംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിൻ്റെ മൊത്തം വിസ്തൃതിയുടെ 15% തീരപ്രദേശമാണ്. കടലിനു സമാന്തരമായുള്ള കായലുകളും അവയിലേക്കു വന്നു ചേരുന്ന 41 നദികളും ചേർന്ന് കേരളത്തെ ജലസമൃദ്ധമായ ദൈവത്തിൻ്റെ സ്വന്തം നാടാക്കിയിരിക്കുന്നു.കായലുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടും ഉൾപ്പിരിവുകൾ സമ്മാനിച്ചു കൊണ്ടും മനുഷ്യനിർമിതമോ അല്ലാത്തതോ ആയ തോടുകൾ കൈരളിയുടെ ജൈവ ആവാസവ്യവസ്ഥയുടെ നാഡീഞരമ്പുകൾ പോലെ വർത്തിക്കുന്നു. എല്ലാവർഷവും കേരളതീരം കടലാക്രമണത്തിന് ഇരയാകുന്നു. പൊഴികളും തോടുകളും കാനകളും […]

Share News
Read More

കടലാക്രമണം നേരിടാൻ എട്ട് തീരദേശ ജില്ലകൾക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Share News

മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടലാക്രമണം ചെറുക്കാൻ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കും. കൂടുതൽ തീരദേശ സംരക്ഷണ നടപടികൾ സ്വീകരിക്കും. നദികൾ, പുഴകൾ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് […]

Share News
Read More

തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

Share News

തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് ആദ്യ വാരം തന്നെ ഒൻപത് കടൽത്തീര ജില്ലകൾക്ക് ചീഫ് എൻജിനിയർ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എറണാകുളം ജില്ലയ്ക്ക് 30 ലക്ഷം രൂപ അധികമായും നൽകി. ഇതിനു പുറമെ സംസ്ഥാനത്തെ […]

Share News
Read More

ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി

Share News

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാര്‍ത്തകളാണെന്നും ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കടക്കം ദ്വീപ് നിവാസികള്‍ കേരളത്തെ ആശ്രയിക്കുന്നു. കേരളവുമായുള്ള ബന്ധം തകര്‍ക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബന്ധപ്പെട്ടവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം- മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് […]

Share News
Read More

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ?

Share News

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ? എല്ലാ കൊല്ലവും ഇതൊക്കെ ഇടിഞ്ഞു കടൽ കയറും. കേരളത്തിൽ എല്ലാ തീരപ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മിക്ക സ്ഥലത്തും ആളുകളെ പറ്റിക്കാൻ പൂഴി ചാക്ക് കൊണ്ടുപോയി ഇട്ട്കൊടുക്കും. ഇപ്പോൾ വാർത്തയിൽ ചെല്ലാനം എന്ന പ്രദേശം കടൽ ഭിത്തിയൊക്കെ പൊട്ടി കടൽ വെള്ളം ഇരച്ചു കയറി വീടുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന കണ്ടു പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന കടലോര പ്രദേശത്ത് ടെട്രാപൊടുകൾ ഇട്ടു കടൽ കയറുന്നത് നിയന്ത്രിക്കാൻ ഇനി […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം – പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട്, ഹൈക്കോടതി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജ്ജിയിൽ സർക്കാരിനോട് ഹർജിയിൽ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷത്തോളമായി തീരപ്രദേശത്തെ കടൽ ഭിത്തികളുടെ പുനർനിർമ്മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുന്നതിനാലും കടലാക്രമണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയ പ്പെടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. 2017 ലെ ഓഖി ദുരന്തത്തിൽ രണ്ട് മരണങ്ങൾ സംഭവിക്കുകയും പലയിടങ്ങളിലും കടൽ ഭിത്തി പൂർണ്ണമായി തകരുകയും ചെയ്തു. ഈ […]

Share News
Read More