“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]

Share News
Read More

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..

Share News

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]

Share News
Read More