സ്ഥാപനങ്ങളുടെയോ, സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെയോ അല്ല, അവിടങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന കുറേയേറെപ്പേരുടെ ഭാവിയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്.
ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷിതത്വം […]
Read More