ഇന്ന് ലോകത്ത് കൊച്ചിയിൽ മാത്രമുള്ള കൊങ്കണി അനുഷ്ഠാനഗീതമാണ് ‘ഗൊഡ്ഡെ രാമായണം’. ഈ അനുഷ്ഠാനം ‘ഗൊഡ്ഡെ ‘യെന്ന് അറിയപ്പെടുന്നു.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ കൊങ്കൺ പ്രദേശത്തിൻ്റെ ഭാഷയാണ് കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷ. കർണ്ണാടകത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ദമൻ- ദിയുവിലും കേരളത്തിലും കൊങ്കണി സംസാരിക്കുന്നവരുണ്ട്. എറണാകുളംജില്ലയിൽ മലയാളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ കൊങ്കണിയാണ്. എന്നാൽ, ഗൊഡ്ഡെ അനുഷ്ഠാനം ഫോർട്ടുകൊച്ചി അമരാവതിയിലെ ശ്രീ ജനാർദ്ദന അമ്പലത്തിൽ മാത്രമേയുള്ളു. കൊങ്കണിഭാഷാ സമൂഹങ്ങൾ കൊച്ചിയിലെത്തിയ 16, 17 നൂറ്റാണ്ടുകളിലെപ്പോഴോ ഗൊഡ്ഡെ രാമായണം കൊച്ചിയിൽ രചിക്കപ്പെട്ടുവെന്ന് പൊതുഅനുമാനം. എങ്കിൽ, ആരാണ് ഗൊഡ്ഡെ രാമായണം രചിച്ചത് ?- ഗവേഷകർക്ക് ഇനിയും ഉത്തരം […]
Read More