മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന് ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ […]
Read More