ലോകത്തിനു മാതൃകയായി ഉയർന്ന കേരളത്തിന്റെ സ്വന്തം കുടുംബശ്രീക്കായി ഒരു ദിനം. മെയ് 17 കുടുംബശ്രീ ദിനമായി സംസ്ഥാനം ആചരിക്കുന്നു.
ലോകത്തിനു മാതൃകയായി ഉയർന്ന കേരളത്തിന്റെ സ്വന്തം കുടുംബശ്രീക്കായി ഒരു ദിനം. മെയ് 17 കുടുംബശ്രീ ദിനമായി സംസ്ഥാനം ആചരിക്കുന്നു. കുടുംബശ്രീയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിച്ച കുടുംബശ്രീ വനിതാ കൂട്ടായ്മയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ഇതിലൂടെ സമ്മാനിക്കുന്നത്. വരുമാനത്തിന്റെ അഭാവം മാത്രമല്ല സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യത്തിനു കാരണമാകുന്നത്. സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും സ്ത്രീകളോടുള്ള ജനാധിപത്യപരമായ സമീപനത്തിന്റെയും ഒക്കെ അഭാവമാണ് അവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ പിന്നോട്ടടിക്കപ്പെടുന്നതിലെ മറ്റു ഘടകങ്ങള്‍. […]
Read More