വവ്വാലുകളെ ഭയപ്പെടേണ്ടതില്ല; വേണ്ടത് ജാഗ്രത|നമ്മുടെ ട്രോപ്പിക്കൽ ആവാസവ്യവസ്ഥക്ക് കൃത്യമായ സംഭാവനകൾ നല്കുന്ന സസ്തനിയാണ് വവ്വാലുകൾ, കീടനിയന്ത്രണത്തിനും, സസ്യങ്ങളുടെ പരാഗണത്തിനും വിത്തുവിതരണത്തിലും ഒക്കെ വവ്വാലുകൾ നിർണ്ണായകമാണ്.
ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാർ വവ്വാലുകളാണെന്നനിലയിൽ അവയ്ക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് അവയെ തുരത്താൻ കല്ലെറിയുക, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക (പടക്കം പോലുള്ളവ ഉപയോഗിച്ച്), അവയുടെ വാസ സ്ഥലങ്ങളിൽ തീയിടുക, അവ അധിവസിക്കുന്ന മരങ്ങൾ മുറിക്കുക എന്നിവ ചെയ്ത് ദയവായി വവ്വാലുകളെ ഭീതിയിലാഴ്ത്തരുത്. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാവലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ […]
Read More