“കുഞ്ഞെൽദോ” എന്ന സിനിമ|യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്.

Share News

“കുഞ്ഞെൽദോ” എന്ന സിനിമ റിലീസ് ചെയ്ത അന്നുതന്നെ തീയേറ്ററിൽ പോയി കാണുവാൻ അവസരം ലഭിച്ചു. യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്. കോളേജ്കാലത്തു മോട്ടിട്ട തീവ്രമായ പ്രേമം മൂലം, ഒരുനിമിഷം ശാരീരിക ബന്ധത്താൽ ഗർഭിണിയാവളുടെ കുഞ്ഞിനെ ഗർഭച്ചിദ്രം മൂലം കൊല്ലുവാൻ പ്രേരിപ്പിക്കുന്ന ബന്ധുക്കളുടെ ശ്രെമം പൊളിച്ചടുക്കിയ രീതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ നല്ല ഗുണപാഠങ്ങൾ സിനിമയിൽ ഉണ്ട്. നല്ല പാട്ടുകൾ രംഗത്തിന് ചേർന്ന ഈണത്തിൽ അവതരിപ്പിക്കുന്നു. ഇടക്കിടക് നർമം കലർന്ന സംഭാഷണങ്ങൾ […]

Share News
Read More

എൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു|ഹോം

Share News

ചെറുപ്പത്തിൽ കിടക്കയിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയിട്ടുണ്ട്. അരുമയായ ഉമ്മകൾക്കിടയിൽ അച്ഛൻ തൻ്റെ താടിയിലെ കുറ്റി രോമങ്ങൾ കൊണ്ട് ഇക്കിളിയിട്ടിട്ടുണ്ട്. കഥകൾ പറഞ്ഞ് ഉറക്കി യിട്ടുണ്ട്. കുറെക്കൂടി മുതിർന്നപ്പോൾ അതൊക്കെ ഇല്ലാതായി. മനസിൽ അടുപ്പമുണ്ടെങ്കിലും ഒരകലം വന്നു ചേർന്നു. പരസ്പരം തൊടുന്നത് സ്പർശിക്കുന്നത് ഒക്കെ വിരളമായി. ഒന്നു കെട്ടിപ്പിടിക്കാൻ കൈകോർത്തു നടക്കാൻ അച്ഛൻ ആഗ്രഹിക്കുണ്ടാകാം. പക്ഷേ അതൊന്നും സാധിക്കാറില്ല. അച്ഛനും ആൺമക്കളും തമ്മിലുള്ള ഈ അകലം എൻ്റെ കാര്യത്തിൽ മാത്രമാകണമെന്നില്ല. ഒരുപാട് അച്ഛൻമാർക്കും മക്കൾക്കുമിടയിൽ ഈ വിടവുണ്ടായേക്കാം. […]

Share News
Read More

ബ്ലാക്ക് ഡെത്തിൻ്റെ ഒരു ദാർശനിക ചലച്ചിത്രാവിഷ്കാരത്തെ അതീവലളിതമായും ഹൃദ്യമായും ഈ കൊറോണക്കാലത്ത് ആസ്വാദനക്ഷമമാക്കുന്നത് കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരുമ്പനാനിക്കൽ.

Share News

സിനിമയുടെ സുവിശേഷം. ഇദ്ദേഹത്തിൻ്റെ ഡോക്ടറൽ ഗവേഷണം ക്ലാസ്സിക്കൽ സിനിമകളിലാണ് . സ്വീഡിഷ് സംവിധായകൻ ബർഗമാൻ രചനയും സംവിധാനവും നിർവഹിച്ച സെവെന്ത് സീൽ എന്ന ക്ലാസ്സിക്‌ സിനിമയുടെ ആസ്വാദനം. ബ്ലാക് ഡെത്തിൽ തകർന്ന യൂറോപ്പിലേക്ക് കുരിശു യുദ്ധത്തിൽ പങ്കെടുത്തു മടങ്ങുന്ന അന്റോണിസ്സ് ബ്ലോക്കിനെ മരണത്തിന്റെ ആൾരൂപം കണ്ടുമുട്ടുന്നു. മരണവും ബ്ലോക്കും ചെസ്സ് മത്സരത്തിലേർപ്പെടുന്നതും യാത്രയിൽ സംഭവിക്കുന്ന അതിതീവ്രമായ അനുഭവങ്ങളും കാഴ്ചകളും, ഈ സിനിമയെ മികച്ചതാക്കുന്നു. ബർഗമാൻ എന്ന ക്ലാസ്സിക്‌ കലാകാരനെ അടുത്തറിയാം… സെവെന്ത് സീൽ വെളിപാട് പുസ്തകത്തിൽ നിന്നും […]

Share News
Read More