മുഖ്യമന്ത്രിയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സമ്മാനിച്ചു
കുറവിലങ്ങാട്: നവകേരള സദസുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുറവിലങ്ങാട് പള്ളിമേടയിലുമെത്തി. പള്ളിയുടെ മാർത്തോമ്മാ നസ്രാണിഭവനിലൊരുക്കിയ പ്രഭാതഭക്ഷണം കഴിച്ച് പത്രസമ്മേളനവും നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പള്ളിമേടയിലെത്തിയത്. നിധീരിക്കൽ മാണിക്കത്തനാർ 12 പതിറ്റാണ്ട് മുൻപ് പണിതീർത്ത പള്ളിമേടയിൽ വിശ്രമിച്ചാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിനെത്തിയത്. പള്ളിമേടയിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
Read More