സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു നിന്നു. ചീഫ് സെക്രട്ടറി വി പി ജോയി, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി […]
Read Moreഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.
2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]
Read Moreവികസന പദ്ധതികള്‍ക്ക് പിന്തുണ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം> പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പദ്ധതികള്‍ക്കുള്ള പിന്തുണയ്‌ക്കൊപ്പം പുതിയ പദ്ധതി ഏറ്റെടുക്കാനുള്ള പ്രോല്‍സാഹനവും പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായി. ജലഗതാഗതം കേരളത്തില്‍ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്നദ്ദേഹം ചോദിച്ചു. വാരണസി – കൊല്‍ക്കത്ത ജലപാതയുടെ പ്രത്യേക അനുഭവവും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് […]
Read More