സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫൈൽ പിക്‌ചർ ക്യാമ്പയിനിൽ ഇതുവരെ ഒരു ലക്ഷം പേർ പങ്കെടുത്തു.
. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. ഇന്ന് രാവിലെ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വീഡിയോ ലൈവ് കണ്ടവരുടെ എണ്ണം ഫേസ്‌ബുക്കിൽ മാത്രം രണ്ടുലക്ഷത്തോടെടുക്കുന്നു. ഒരാഴ്‌ചയിലേറേയായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന മുതിർന്ന പാർട്ടി നേതാക്കളുടെ സമ്മേളന ഓർമ്മ വീഡിയോകൾ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഫെയ്‌സ്‌ബുക്കും വാട്സ്ആപ്പും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സിപിഐ എം ഉപയോഗിക്കുന്നുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണമാണ് […]
Read More