നർമത്തിൽ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ച ക്രിസോസ്റ്റം തിരുമേനിക്ക് വിട.

Share News

കാലംചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. വലിയ ജീവിത പ്രശ്നങ്ങൾ പോലും നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓർമകൾ ലോകത്തിനു സമ്മാനിച്ചാണ് മടങ്ങുന്നത്. ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വലിയ തിരുമേനിയുടെ വേർപാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു. എന്നെ […]

Share News
Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. |മുഖ്യമന്ത്രി

Share News

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന […]

Share News
Read More

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ […]

Share News
Read More

പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…

Share News

ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ… മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി.. .മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ […]

Share News
Read More

നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

Share News

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Share News
Read More