പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…

Share News

ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ… മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി.. .മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ […]

Share News
Read More

തുരുത്തിയിലെ യുവജനങ്ങൾ നാടിന് മാതൃക

Share News

2020 ഓഗസ്റ്റ് മാസം ആദ്യവാരം ആണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നിന്ന്, കോവിഡ് മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ നമ്മുടെ ഏതാനും യുവജനങ്ങൾക്ക് പരിശീലനം നൽകിയത്. കോവിഡ് ഭീതിയിൽ ഒരുപാട് ആളുകൾ മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ വിസമ്മതിച്ചപ്പോളാണ് നമ്മുടെ യുവജനങ്ങൾ യാതൊരു വിധ നിർബന്ധവും കൂടാതെ മുന്നോട്ടു വന്നത്. 2020 ഓഗസ്റ്റ് മാസം 23 മുതൽ ഇന്നു വരെ 70ഇൽ അധികം കോവിഡ് മൃതസംസ്കാരങ്ങൾ നടത്താൻ ഈ യുവജനങ്ങൾ സഹായിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ, തുരുത്തി മർത്ത് മറിയം ഫോറോനാ […]

Share News
Read More

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: സഭയെ ആഴത്തില്‍ സ്‌നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് […]

Share News
Read More

ഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം

Share News

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം മനസിലാക്കുന്നത്. വി. ലൂക്കാ സുവിശേഷകൻ മാത്രം നമ്മുടെ കർത്താവ് ഒരിക്കൽമാത്രം ഗലീലിയിൽ നിന്നു ജറൂസലേത്തേക്കു പോയതായിട്ട് അവതരിപ്പിക്കുന്നു. ഈ ഏകയാത്രയിലാണ് വി. ലൂക്കാ നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും നടന്നതായി രേഖപ്പെടുത്തുന്നത്. ഒരു […]

Share News
Read More

എഴുപത്തിയഞ്ചിന്റെ നിറവിൽ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

Share News

ഉപചാര വാക്കുകളോ, വാഴ്ത്തിപ്പാടലുകളോ ഇല്ല. ആഘോഷമായ സദ്യവട്ടങ്ങളോ, പ്രൗഢ ഗംഭീരമായ സദസ്സോ, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യമോ ഒരു പത്രക്കാരൻ പോലുമോ ഇല്ല. തിരുവനന്തപുരം അതിരൂപതാ വൈദികരുടെ കൂട്ടായ്മയിൽ വച്ച് രണ്ട് ദിവസം മുന്നേ ലളിതമായ ഒരു കേക്ക് മുറിക്കൽ, അത്രമാത്രം. 30 കൊല്ലക്കാലം തിരുവനന്തപുരം അതിരൂപതയെ മുന്നിൽ നിന്നു തന്നെ നയിക്കുകയായിരുന്ന സൂസപാക്യം പിതാവിന്റെ ജീവിതത്തിലെ ഇത്രയേറെ പ്രാധാന്യമേറിയ-ആഘോഷിക്കേപ്പെടേണ്ട മുഹൂർത്തം യാതോരാഘോഷവുമില്ലാത്ത മറ്റൊരു സാധാരണ ദിവസമായി മാറുമ്പോൾ ഇക്കാര്യം രൂപതയിലെ ആരെയും അത്ഭുതപ്പെടുത്തുന്നതേയില്ല എന്നതാണ് സത്യം. സുദീർഘമായ […]

Share News
Read More

ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും

Share News

ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും ഭരണകൂടത്തിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. ഇറാഖിന്റെ […]

Share News
Read More

കേരളകത്തോലിക്കാ സഭയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ഷൈലജ ടീച്ചർ

Share News

കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് എന്ന് ഊന്നിപ്പറഞ്ഞ ബഹു. ആരോഗ്യമന്ത്രി ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങളുണ്ട് എന്ന് […]

Share News
Read More

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

Share News

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചും എണ്ണം പരിമിതപ്പെടുത്തിയുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിവിധ ദേവാലയങ്ങളില്‍ ഒന്നിലധികം കുര്‍ബാനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 17) […]

Share News
Read More