തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ.|മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് ചടയൻ ഗോവിന്ദൻ്റെ ചരമദിനമാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ. നാറാത്ത്‌ പഞ്ചായത്തിലെ കമ്പില്‍ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931-ൽ സഖാവ് ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അദ്ദേഹത്തെ വളരെ ചെറുപ്പത്തിലേ തൊഴിൽ കണ്ടെത്താൻ നിർബന്ധിതനാക്കി. ജീവിതാവസ്ഥകളും അന്നത്തെ സാമൂഹ്യസാഹചര്യങ്ങളും ചടയനെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വിപ്ലവകരമായ ആശയങ്ങളിൽ ആകൃഷ്ട്നാക്കി. 1948-ൽ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം പാർടി സെല്ലിൽ അംഗമായി. തുടർന്ന് സമരതീക്ഷ്ണമായ […]

Share News
Read More