സ്വാമി പ്രകാശാനന്ദ ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന […]
Read More