പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി

Share News

അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്‍റെ തീരത്ത് ഓടിക്കളിച്ചു നടന്ന മലയാളി പെൺകുട്ടിയുടെ ജീവിതം മാറിയത് 10-ാം വയസ്സിലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെയാണ് . അമേരിക്കയിൽ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യോളജി പഠിച്ചു. പിന്നീട് […]

Share News
Read More

വിരമിക്കുന്ന ഉടനെ ജഡ്ജിമാർ ഗവൺമെന്റു നൽകുന്ന ഉന്നത പദവികൾ സ്വീകരിക്കുന്നത് സമൂഹത്തിൽ നീതി പീഠത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കാൻ കാരണമാകും.

Share News

ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റീസ് അബ്ദുൾ നസീർ ആന്‌ധ്രാ ഗവർണറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. നോട്ടു നിരോധനം ശരി വച്ച ബഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സർക്കാരിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ന്യായാധിപൻമാർ നമുക്കുണ്ട്. കുറഞ്ഞത് 5 വർഷം കഴിയാതെ പദവികൾ സ്വീകരിക്കില്ലെന്ന് ന്യായാധിപന്മാർ തീരുമാനിച്ചാൽ ജുഡീഷറിയുടെ മഹത്വമാണ് ഉയരുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ് ആണെന്നു കൂടി ഓർക്കണം. Joseph Michael

Share News
Read More

കേരളാ ഹൈക്കോടതിക്ക് രണ്ടു അഡീഷണൽ ജഡ്ജിമാർ കൂടി. പാലാ സ്വദേശിയായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവർ പുതിയ ജഡ്ജിമാർ

Share News

കൊച്ചി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പാലാ ഭരണങ്ങാനം സ്വദേശിയായ വിജു എബ്രഹാം എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2019 മുതൽ വിജു എബ്രഹാമിൻ്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു വരുന്നുണ്ടായിരുന്നു. പിഎസ് സി മുൻ ചെയർമാൻ കെ സി സവാൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശ്ശേരി സ്വദേശിയായ നിയാസ് കോഴിക്കോട് […]

Share News
Read More