“മാംസം പൂർണ്ണമായി വെന്തതാവാനുള്ള സാധ്യതയും, ചിക്കൻ അതേ ദിവസത്തേത് തന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്.”

Share News

ചില സംഭവങ്ങളെ തുടർന്ന് മാത്രം ചർച്ച ചെയ്യപ്പടുകയും അതിന്റെ അലയൊലികൾ അടങ്ങിക്കഴിഞ്ഞാൽ എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ. കഴിഞ്ഞ ദിവസം ഷവർമ്മ വിഷബാധയിൽ മരിച്ച പെൺകുട്ടി അതിന്റെ അവസാന ഇരയാണ്. പത്തുവർഷംമുമ്പും തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായെങ്കിലും അന്വേഷണങ്ങളും നടപടികളും പാതിവഴിയിൽകുടുങ്ങി. പിന്നീട് മരണത്തോളമെത്തിയ സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പ്രശസ്ത നടൻ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് വലിയ അവശതയിലായ […]

Share News
Read More

‘വിശപ്പുരഹിത കേരളം’ |20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

Share News

‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് 2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു […]

Share News
Read More