“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

എൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു|ഹോം

Share News

ചെറുപ്പത്തിൽ കിടക്കയിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയിട്ടുണ്ട്. അരുമയായ ഉമ്മകൾക്കിടയിൽ അച്ഛൻ തൻ്റെ താടിയിലെ കുറ്റി രോമങ്ങൾ കൊണ്ട് ഇക്കിളിയിട്ടിട്ടുണ്ട്. കഥകൾ പറഞ്ഞ് ഉറക്കി യിട്ടുണ്ട്. കുറെക്കൂടി മുതിർന്നപ്പോൾ അതൊക്കെ ഇല്ലാതായി. മനസിൽ അടുപ്പമുണ്ടെങ്കിലും ഒരകലം വന്നു ചേർന്നു. പരസ്പരം തൊടുന്നത് സ്പർശിക്കുന്നത് ഒക്കെ വിരളമായി. ഒന്നു കെട്ടിപ്പിടിക്കാൻ കൈകോർത്തു നടക്കാൻ അച്ഛൻ ആഗ്രഹിക്കുണ്ടാകാം. പക്ഷേ അതൊന്നും സാധിക്കാറില്ല. അച്ഛനും ആൺമക്കളും തമ്മിലുള്ള ഈ അകലം എൻ്റെ കാര്യത്തിൽ മാത്രമാകണമെന്നില്ല. ഒരുപാട് അച്ഛൻമാർക്കും മക്കൾക്കുമിടയിൽ ഈ വിടവുണ്ടായേക്കാം. […]

Share News
Read More

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും

Share News

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]

Share News
Read More

രണ്ടു മക്കളുടെ അമ്മയായ അവൾക്ക് അദ്ദേഹത്തെ വിട്ട് പോകാൻ മനസു വന്നില്ല. അവളുടെ ഹൃദയം വല്ലാതെ ആർദ്രമായി.

Share News

ഏഴല്ല… എഴുപത് ജീവിത പങ്കാളി തന്നോട് അവിശ്വസ്തത കാണിക്കുന്നതായി സംശയിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് ഈ കുറിപ്പ്. രണ്ടു മക്കളുടെ അമ്മയായ അവൾക്ക് അദ്ദേഹത്തെ വിട്ട് പോകാൻ മനസു വന്നില്ല. അവളുടെ ഹൃദയം വല്ലാതെ ആർദ്രമായി. ഭാരപ്പെട്ട മനസുമായി അവൾഒരു വൈദികനെ സമീപിച്ചു.അദ്ദേഹം പറഞ്ഞു:”ദൈവത്തിന് ഒന്നും അസാധ്യമല്ല.നിൻ്റെ ജീവിത പങ്കാളിതിരിച്ചു വരും. ചിലപ്പോൾ നീ സംശയിക്കുന്നതു പോലെ ഒന്നും ഉണ്ടാകണമെന്നില്ല. ഭർത്താവിനു വേണ്ടിയും ഭർത്താവുമായ് ഇടപെടുന്നു എന്ന്നീ സംശയിക്കുന്ന വ്യക്തിക്കു വേണ്ടിയും നിരന്തരം പ്രാർത്ഥിക്കുക. എല്ലാറ്റിനുമുപരിയായ് അയാളെ തുടർന്നും […]

Share News
Read More

ആത്മഹത്യയോടും മരണഭയത്തോടും മല്ലടിച്ച്, തന്നോടു തന്നെ യുദ്ധം ചെയ്ത്, സ്വയം സ്ഫുടം ചെയ്യപ്പെട്ട് ഇന്നവൾ എത്തി നിൽക്കുന്നത്, പോലീസ് സബ് ഇൻസ്പെക്ടറുടെ കസേരയിലാണ്.

Share News

സ്ത്രീധന പീഢനവുമായി ബന്ധപ്പെട്ട വാർത്തകളും മരണങ്ങളും കൊടുമ്പിരി കൊള്ളുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ്, ആനി ശിവയെന്ന പെൺകരുത്തിൻ്റെ വാർത്ത, ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. അനേകർക്ക് പ്രചോദനവും ഉൾക്കരുത്തും നൽകുന്ന അവളുടെ ജീവിതകഥ, വഴിത്താരയിൽ ഒറ്റപ്പെടുകയും ജീവിത പ്രതിസന്ധിയിൽ തളരുകയും ചെയ്യുന്ന പെൺജീവിതങ്ങൾക്ക്, ആത്മവിശ്വാസവും ആത്മാഭിമാനവും പ്രദാനം ചെയ്യുന്ന ഒന്നാണ്. ആത്മഹത്യയോടും മരണഭയത്തോടും മല്ലടിച്ച്, തന്നോടു തന്നെ യുദ്ധം ചെയ്ത്, സ്വയം സ്ഫുടം ചെയ്യപ്പെട്ട് ഇന്നവൾ എത്തി നിൽക്കുന്നത്, പോലീസ് സബ് ഇൻസ്പെക്ടറുടെ കസേരയിലാണ്. വലിയ […]

Share News
Read More

ക്ഷമാശീലനായിരിക്കുക, കൂടുതൽ കാരുണ്യവാനായിരിക്കുക എന്നതാണു ജീവിതം എന്നെ പഠിപ്പിച്ചത്. മറിച്ചുള്ള സന്ദര്‍ഭങ്ങളിലൊക്കെയും എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വന്നുഭവിച്ചിട്ടുണ്ട്.

Share News

ജീവിതവും ഗുരുദർശനങ്ങളും എന്റെ ജീവിതംഅല്ലലില്ലാത്ത ലളിതമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. ഏറ്റക്കുറിച്ചിലുകളും താളപ്പിഴകളും സങ്കൽപ്പത്തിലുള്ള ആ ‘ലാളിത്യ’ത്തെ പലപ്പോഴും ഇല്ലാതാക്കുന്നുണ്ട്. ഭൗതികമായ നേട്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും മുന്നിട്ടു നിൽക്കുന്നു. ആഗ്രഹിക്കുന്നതു നേടണം.. അതിനായി പരിശ്രമിക്കണം എന്ന ചിന്ത പ്രബലമാണ്. ജീവിതം ചിലപ്പോഴൊക്കെയും മത്സരമായി മാറിയിട്ടുണ്ട്.ചിലതു നേടുമ്പോൾ.ആ വിജയങ്ങളിൽ ശൂന്യത തോന്നാറുണ്ട്. പ്രത്യേകിച്ച് ആ നേടലിനു മുൻപും പിന്നിലുമുള്ള മനോവ്യാപാരങ്ങൾ വിലയിരുത്തുമ്പോൾ. ‘ഒടുങ്ങാത്ത ആഗ്രഹങ്ങൾ മനുഷ്യർക്ക് അല്ലാതെ മറ്റൊരു മൃഗത്തിനും ഇല്ല അവൻ പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു’ […]

Share News
Read More