ലോകകപ്പ് ഫൈനലിൽ കിലിയൻ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ അയാളുടെ ജീവിതകഥ കൂടി അറിയണം.

Share News

എംബാപ്പെ കാമറൂൺകാരനാണ്. ജന്മനാടിനുവേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാൾ മുതൽ എംബാപ്പെയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്ബോൾ അധികൃതർ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂൺ ജഴ്സി ലഭിക്കണമെങ്കിൽ കോഴപ്പണം നൽകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിൻ്റെ നീലക്കുപ്പായം അണിയാൻ തീരുമാനിച്ചത്. 2018-ലെ ലോകകപ്പിൻ്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്ബോൾ രാജാവ് പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ ടീനേജർ എന്ന ബഹുമതി എംബാപ്പെ […]

Share News
Read More

ഇതെഴുതുമ്പോൾ കണ്ണിലൊരു നനവുണ്ട്. അങ്ങനെ പറഞ്ഞാൽ അതു പാതി കളവാണ്, ശരിക്കും ഒന്നു പൊട്ടിക്കരയാൻ തന്നെ തോന്നുന്നുണ്ട്. ‘Home’ എന്ന വാക്കിന് ഇത്ര മധുരമുണ്ടായിരുന്നോ!

Share News

‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]

Share News
Read More

പ്രശസ്ത നോവലിസ്റ്റും ജീവചരിത്രകാരനും വിവർത്തകനുമായ സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ അനുഗൃഹീത തൂലികയിൽനിന്നും ബഷീറിന്റെ ജീവിതകഥ.

Share News

പ്രസാധനം: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്.

Share News
Read More