അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.

Share News

കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം. പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല. അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം […]

Share News
Read More

2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]

Share News
Read More