രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ

Share News

സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ.വിനോദ് എംഎൽഎ അയയ്ക്കുന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ള പൊതുജനം അത്ര സുരക്ഷിതത്വത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും നിരവധിയായ അക്രമ സംഭവ വാർത്തകൾ കേട്ടാണ് നഗരം ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ല വികസന സമിതി യോഗങ്ങളിൽ ഞാൻ പലതവണ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്. ഇത്രയേറെ അക്രമസംഭവങ്ങൾ നഗരത്തിൽ അരങ്ങേറുമ്പോഴും തങ്ങളുടെ കീഴിലുള്ള പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ഞാൻ […]

Share News
Read More

കുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…

Share News

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കൂടുതൽ കൂടുതൽ തിരക്കിലേക്ക് മാത്രമാണ് ഒരു പൊതുപ്രവർത്തകൻ എന്നും പോകുന്നത്. ഈ തിരക്കിനിടയിൽ സ്ഥിരമായി ഞാൻ എന്ന കുടുംബനാഥൻ സ്ഥിരമായി കേൾക്കുന്ന പരാതി കുടുംബവുമായി സമയം ചിലവഴിക്കുന്നില്ല എന്നുള്ളതാണ്. ഈ പരാതികൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പരിഹാരം വേണമെന്നുള്ള വിഷയം മുന്നോട്ട് വെച്ചത് എന്റെ മൂത്ത മകൾ സ്നേഹയാണ്, പ്രിയ പത്നി ഷിമിത അതിനു പൂർണ പിന്തുണ നൽകികൊണ്ട് (വൈദ്യനും രോഗിയുമൊക്കെ ഇച്ഛിച്ചതും പുച്ചിച്ചതും കല്പിച്ചതും ഒക്കെ പാലാണ് എന്ന രീതിയിൽ) അവതരിപ്പിച്ച […]

Share News
Read More

ടി.ജെ.വിനോദ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് മികവ് 2023.|ടെക്നോളജിയിലെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വിദ്യാഭ്യാസ രംഗം മുന്നേറിയാലേ ലോകത്തിനു അഭിമാനിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകു| ശശി തരൂർ

Share News

എറണാകുളം നിയോജകമണ്ഡലത്തിൽ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡുകൾ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെന്റ് തെരെസാസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 നു ആരംഭിച്ച ചടങ്ങ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനു അനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും, ഒരു കാലഘട്ടത്തിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഒരു തലമുറയുടെ ഇടയിൽ വളരെ അധികം ചലനം സൃഷ്ട്ടിച്ച തൊഴിൽ ആയിരുന്നെങ്കിൽ പിന്നീട് വോയിസ്‌ ട്രാൻസ്ക്രിപ്ഷൻ ആർട്ടിഫിഷൽ ഇന്റലിജിൻസ് എന്നി ടെക്നോളജികൾ […]

Share News
Read More

ശാസ്ത്രമേളയ്ക്ക് ആതിഥ്യമരുളുന്ന നഗരം|സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുഞ്ഞുക്കൾക്ക് ഉണ്ടാകാതെയിരിക്കുവാനും അടിയന്തിരമായി വെള്ളെകെട്ടിനെ നേരിടുവാനും വേണ്ടതായ പരിഹാരം കണ്ടെത്തണം |ടി ജെ വിനോദ് MLA

Share News

ശ്രീ.പിണറായി വിജയൻബഹു:കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്‌ഥാന ശാസ്ത്രമേള ഈ വരുന്ന നവംബർ 9 മുതൽ 12 വരെ നടക്കുകയാണല്ലോ, ഈ ശാസ്ത്രമേളയ്ക് ആതിഥ്യം വഹിക്കുന്നത് എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നത് അഭിമാനകരമാണ്. ഏതാണ്ട് 10000 ത്തോളം വിദ്യാർഥികളാണ് ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നഗരത്തിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ നഗരത്തിലെ വെള്ളെകെട്ടുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ അങ്ങയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്ന് കരുതുന്നു. ശാസ്ത്രമേളയുടെ ഭാഗമായി എത്തുന്ന വിദ്യാർഥികൾക്ക് താമസ – ഭക്ഷണ സൗകര്യമൊരുക്കുന്നതിനായി 12 […]

Share News
Read More