സ്വന്തം കാറിനോട് സംസാരിക്കുന്ന കൂട്ടുകാരനും, സ്വന്തം ടൂവീലറിനോട് സംസാരിക്കുകയും ഗോസിപ്പ് പറയുകയും ചെയ്യുന്ന കൂട്ടുകാരിയും എനിക്കുണ്ട്.

Share News

ഞാൻ മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുമ്പ് എന്റെ വീട്ടിൽ അച്ഛന്റെ കൈനറ്റിക് ഹോണ്ടയുണ്ടായിരുന്നു. അത് ഓടിക്കാൻ എളുപ്പമായിരുന്നതുകൊണ്ട് ഗിയർ ഉള്ള വണ്ടി ഓടിക്കേണ്ട ബുദ്ധിമുട്ട് വന്നിരുന്നില്ല. എന്നാൽ ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ, എന്റെ ചേട്ടന്റെ ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ വീട്ടിൽ കൊണ്ടുവന്നു. പക്ഷേ ഗിയർ ഉള്ള വണ്ടി ഓടിക്കാൻ, ലൈസൻസ് ഉണ്ടായിരുന്നിട്ടു കൂടി, എനിക്ക് ഭയമായിരുന്നു. എന്നാൽ ഒരു ദിവസം, ഞാനാ വണ്ടി രണ്ടും കൽപ്പിച്ച് ഓടിച്ച് എന്റെ പുന്നപ്രയിലെ ആന്റിയുടെ വീട്ടിൽ […]

Share News
Read More

ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്.

Share News

അന്താരാഷ്ട്ര വനിതാദിനത്തിൽ സ്നേഹോഷ്മളമായ ആശംസകൾക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോർ വാഹന വകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്. 2022 ൽ ദേശീയതലത്തിൽ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.അതിൽ 96.3% പുരുഷ ഡ്രൈവർമാരും 3.7 % സ്ത്രീഡ്രൈവർമാരും ആണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് […]

Share News
Read More

പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ

Share News

1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ. 2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ […]

Share News
Read More

വ്യാജ ലൈസൻസ് കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു

Share News

കാസർഗോഡ് ആർ.ടി.ഓ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂരിലെ ബഷീർ മൻസിൽ ,അബ്ദുൽ റഹ്മാൻ മകൻ ഉസ്മാനെയാണ് വ്യാജലൈസന്‍സ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത എസ് ആൻഡ് എസ് ഡ്രൈവിംഗ് സ്കൂളിലെ പ്രൊപ്രൈറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് എ.എം.വി ഐ മാരായ ശ്രീ.ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ […]

Share News
Read More

നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുകയാണ്.

Share News

നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്.സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് ബഹു.മുഖ്യമന്ത്രി […]

Share News
Read More

റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Share News

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക. 1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ […]

Share News
Read More

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

Share News

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം. www.parivahan.gov.in […]

Share News
Read More