തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി.

Share News

കൊച്ചി:തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മനുഷ്യാവകാശ – പ്രൊ ലൈഫ് – സാമൂഹ്യ കലാ-കായിക- സാംസ്കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് […]

Share News
Read More

തെരുവുനായകളുടെ കടിയേറ്റ് ഭിന്നശേഷി ബാലകൻ നിഹാലിന്റെ ജീവൻ പൊലിഞ്ഞത് ഏറ്റവും വേദനാകരമാണ്.

Share News

ഓട്ടിസവും സംസാര പരിമിതിയുമുള്ള കുഞ്ഞിനെ കാണാതാവുകയും, പിന്നീട് തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ധർമ്മടം ജേഴ്‌സിക്കുന്നിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഉപ്പ നിഷാദിന്റെയും ഉമ്മ നുസീഫയുടെയും സഹോദരൻ നസ്റിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. സമാനമായ ദുരന്തങ്ങളുടെ സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമെന്ന നിലയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ – മുതിർന്നവരെയും – ഏറ്റവും കരുതലോടെ നോക്കി, വേണ്ട പോലെ പരിപാലിക്കാൻ നമുക്കൊക്കെ ജാഗ്രതയുണ്ടാവാൻ കുഞ്ഞു നിഹാലിന്റെ സങ്കടകരമായ വിയോഗം എപ്പോഴും ഓർമ്മയിൽ ഉണ്ടാവട്ടെ.

Share News
Read More

സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.

Share News

കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]

Share News
Read More