വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

Share News

തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്‌സിഡിക്ക് 600 കോടിയും വകയിരുത്തി. വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയതായും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ട്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനമാണ് വളര്‍ച്ച. തനത് വരുമാനം 85,000 കോടിയായി ഉയരും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ധനമന്ത്രി വിമര്‍ശിച്ചു. […]

Share News
Read More