പണിമുടക്ക് തടയാന്‍ കോടതിക്കാവില്ല; ഹൈക്കോടതി ഉത്തരവിനെതിരെ എ വിജയരാഘവന്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ. പണിമുടക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. പണിമുടക്ക് തടയാൻ കോടതിക്കാവില്ല. ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാമല്ലോയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തു സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കിന്റെ […]
Read More