പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും.

Share News

പത്തായം പണ്ടത്തെ കാരണവന്മാരുടെ പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും. ചെറുതെങ്കിലും അന്ന് പത്തായമില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. പത്തായം വീട്ടിലുണ്ടാകുന്നത് തന്നെ ഒരു ഐശ്വര്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഓടിട്ട വീട്ടിലെ വിശാലമായ കോലായിൽ നിന്ന് അകത്തേക്ക് കയറുന്നിടത്ത് ഒന്ന്,അകത്തെ അടുക്കളയോട് ചേർന്നുള്ള ഇരുട്ടുമുറിയിൽ മറ്റൊന്ന്. തേക്ക്,ഈട്ടി,പ്ലാവ്,ആഞ്ഞിലി തുടങ്ങിയ മരത്തടികൾ ആയിരുന്നു പത്തായം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. പത്തായം പണിതുകഴിഞ്ഞാൽ വെള്ളം ഒഴിച്ച് നോക്കും ഒരു തുള്ളി വെള്ളം പോലും ലീക്ക് ആകാതെ കാറ്റുപോലും കടക്കാനാവാതെ തച്ചുശാസ്ത്രപ്രകാരം നിർമ്മാണങ്ങൾ […]

Share News
Read More