മലയാളത്തിൽ പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.പൊതുജന പൊളിറ്റിക്സ് ഇനിയും വാർത്തയ്ക്കും വാർത്താവലോകനത്തിനും വിഷയമായിട്ടില്ല.
പീപ്പിൾ എന്ന ഇംഗ്ലീഷിനു ജനത ആണു മലയാളം. മുഖമില്ലാത്ത ആൾക്കൂട്ടത്തിനാണു നാട്ടിൽ ജനം എന്നു പറയുക. മുഖവും ചോരയും നീരും ഉള്ള മനുഷ്യരുടെ സമൂഹത്തിനു പൊതുജനം എന്നോ ബഹുജനം എന്നോ പറയേണ്ടിവരുന്നു. ഈ ജനത്തിന്റെ ജീവിതരാഷ്ട്രീയം, അവരുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ, ഒറ്റപ്പെട്ട വ്യക്തികഥകൾക്കപ്പുറം വാർത്തയിൽ വരുന്നില്ല. വാർത്തകളിൽ വരാത്തതൊന്നും അവലോകനം ചെയ്യപ്പെടാറുമില്ല. എല്ലാറ്റിനും പൊളിറ്റിക്സ് ഉണ്ട്. ഭാഷയുടെ രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ രാഷ്ട്രീയം, മതത്തിന്റെ രാഷ്ട്രീയം, സാഹിത്യത്തിന്റെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയം, ഫാഷന്റെ രാഷ്ട്രീയം…. എല്ലാം ചേർന്നതാണു ജനജീവിത […]
Read More