‘പൗരസ്ത്യരത്നം’ അവാർഡിനു ഫാ.വർഗീസ് പാത്തികുളങ്ങരസി.എം.ഐയ്ക്ക്സമ്മാനിച്ചു
കൊച്ചി.സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അവാർഡ് നൽകിക്കൊണ്ട് പറഞ്ഞു. തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് “പൗരസ്ത്യരത്നം” […]
Read More