തൊടിയിൽ കാണുന്നതെന്തും പറിച്ചു തോരൻ വയ്ക്കരുത്, അല്ലെങ്കിൽ ഭക്ഷിക്കാൻ എടുക്കരുത്. പലതും മാരക വിഷം ആകാം.

Share News

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ചത് തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചതാണെന്ന് വാർത്തകളിൽ കണ്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല, അന്വേഷണം നടക്കട്ടെ, വിവരങ്ങൾ പുറത്തു വരട്ടെ. പറഞ്ഞു വരുന്നത് വേറൊരു കാര്യമാണ്. തൊടിയിൽ നിൽക്കു ന്നതെന്തും പറിച്ചു തോരൻ വയ്ക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. വളരെ അപകടമാണിത്. മറ്റു ചിലർ കർക്കിടകക്കഞ്ഞി എന്ന് പറഞ്ഞു ഔഷധ ഗുണം ഉണ്ടെന്ന് കരുതി കാടും, പടപ്പും, കഞ്ഞിയിൽ ഇട്ടു കഴിക്കുന്നതും കാണാറാറുണ്ട്. ‘പ്രകൃതി ദത്തം’ എന്നു കേട്ടാൽ ആരോഗ്യത്തിനു യാതൊരു […]

Share News
Read More

അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. |ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Share News

അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കി കൂടുതൽ സമയം ഇരിക്കുന്നില്ല എന്നും വില്ക്കുന്നില്ല എന്നും ഉറപ്പാക്കുക. മയോണൈസ് ഉപയോഗിക്കുന്നത് 2 മണിക്കൂറിനുളളിൽ ഉണ്ടാക്കിയത് ആണെന്നും ഉറപ്പ് വരുതേണ്ടതാണ്. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More