മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്

Share News

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, “സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രണ്ടാം അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയിൽ വത്തിക്കാനെ പ്രതിനിധീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ കർദ്ദിനാൾ , അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും, […]

Share News
Read More