മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം| സീറോ മലബാർസഭ അൽമായ ഫോറം

Share News

നോമ്പുകാല തീർത്ഥാടനത്തിന് അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും,തീർത്ഥാടകവഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായ സഹചര്യത്തിലും മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം.മലയാറ്റൂർ കുരിശുമുടി പാതയിൽ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം ഇറങ്ങിയത് ആയിരക്കണക്കിന് തീർത്ഥാടകർക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്‌. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മലയാറ്റൂർ കുരിശുമുടി കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തരെ ആകർഷിക്കുന്ന സ്ഥലമാണ്.തീർത്ഥാടക പാതകളിൽ പാമ്പുകളും മറ്റ് ചെറിയ […]

Share News
Read More

മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Share News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി BJP നേതാക്കൾ ‘പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹത്തിന്റെ ‘ ഭാഗമായി പള്ളികൾ കയറി ഇറങ്ങുകയും പല കലാപരിപാടികൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ആയിരിക്കണം BJP നേതാവ് ശ്രീ A N രാധാകൃഷ്ണൻ ദുഖ വെള്ളിയാഴ്ച പ്രസിദ്ധമായ മലയാറ്റൂർ മല കയറാൻ ഒരു ശ്രമം നടത്തി ഫോട്ടോ ഒക്കെ എടുത്തു മടങ്ങിയത്. അന്നത്തെ മലകയറ്റ നാടകം വിവാദമായതിന്റെ പ്രായശ്ചിത്തം ആയിരിക്കണം ഇന്നലെ അദ്ദേഹം എന്തായാലും മല കയറിയത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും […]

Share News
Read More

മലയാറ്റൂർ കുരിശുമുടി.

Share News

ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറിയാണ് സമുദ്രനിരപ്പിൽനിന്നും 386.7 മീറ്റർ ഉയരത്തിൽ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.മാർതോമാശ്ലീഹാ സുവിശേഷം അറിയിച്ചുകൊണ്ട് ഏഴ് വിശ്വാസസമൂഹങ്ങൾ സ്ഥാപിച്ചതിനുശേഷം പാണ്ട്യരാജ്യത്തിലേക്ക് പോയി ,തിരികെ മലയാളത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയെ അദ്ദേഹം ക്രിസ്തുവർഷം അറുപത്തിരണ്ടിൽ മലയാറ്റൂർകരയിൽ എത്തി.അക്കാലത്തു മലയുടെ ചുവട്ടിലുള്ള മണപ്പാട്ടുചിറയുടെ തീരം(വാണിഭ തടം) പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. രണ്ടുമാസം അവിടെത്താമസിച്ചുകൊണ്ടു സുവിശേഷം അറിയിക്കുകയും […]

Share News
Read More