സ്വാമി പ്രകാശാനന്ദ ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തി: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന […]

Share News
Read More

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.|മുഖ്യമന്ത്രി

Share News

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ കടക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാനാകാതെ അവർക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി . ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും പീഡനങ്ങൾ […]

Share News
Read More

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

Share News

June 19, 2021 *വായനാപക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ. മാനസികവും ശാരീരികവുമായി അവർ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം […]

Share News
Read More

പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് സു​ധാ​ക​ര​ന്‍റെ മോ​ഹം മാ​ത്രം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സുധാകരന്റെ പ്രസ്‌താവന വെറും സ്വപ്‌നം മാത്രമാണെന്നും, പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്‌താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ […]

Share News
Read More

സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി

Share News

നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികൾ ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.അതീവ […]

Share News
Read More

ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി

Share News

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ […]

Share News
Read More

ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി

Share News

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാര്‍ത്തകളാണെന്നും ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കടക്കം ദ്വീപ് നിവാസികള്‍ കേരളത്തെ ആശ്രയിക്കുന്നു. കേരളവുമായുള്ള ബന്ധം തകര്‍ക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബന്ധപ്പെട്ടവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം- മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് […]

Share News
Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

Share News

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

Share News
Read More

കേരളത്തിന്റെ പൊതു വികസനത്തിനുതകുന്ന സുപ്രധാനമായ തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം കൈകൊണ്ടു.|മുഖ്യമന്ത്രി

Share News

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . . ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു . വിവിധ തീരുമാനങ്ങൾ അദ്ദേഹം വ്യക്തമാക്കി . പാര്‍പ്പിടമെന്നത് മനുഷ്യന്‍റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ […]

Share News
Read More

പിണറായി വിജയൻ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.

Share News

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി ഓഫീസിലെത്തിയത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141ാം നമ്ബര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഫീസിലെത്തിയ പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു. വൈകുന്നേരം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐയിലെ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

Share News
Read More