ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം
ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി ഇന്നുകാണുന്ന സാക്ഷര കേരളത്തെ സൃഷ്ടിച്ചത് സ്വകാര്യ മാനേജ്മെന്റുകളുടെ പ്രവർത്തന ഫലമായിട്ടുകൂടെയാണ്. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു നാളിതുവരെ നൽകിയ എല്ലാ സംഭാവനകളെയും സൗകര്യപൂർവം തമസ്കരിച്ചു നിയമങ്ങൾക്കുമേൽ നിയമങ്ങൾ ചുമത്തിയും സാങ്കേതികതയുടെ ചുവപ്പുനാടയിൽ കോർത്ത് നിശ്ചലമാക്കിയും […]
Read More