ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന അനവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം.
രാവിലെ നല്ല പൂ പോലത്തെഇഡ്ഡലിയും നല്ലപോലെ കുറുകിയ തേങ്ങചമ്മന്തിയും അല്ലെങ്കിൽ ചൂടു പുട്ടും നല്ല പോലെ തേങ്ങാക്കൊത്തും ചെറിയഉള്ളി ഒക്കെ ചേർത്തു കടുവറുത്ത കടലകറിയും. പാലപ്പം, വെള്ളയപ്പം. അതിനു കൂട്ടായി മീൻമപ്പാസ്. ഉച്ചക്ക് വാട്ടിയ വാഴയിലയിൽ തൈരും തേങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു മെഴുക്കുപെരട്ടിയും ഇച്ചിരി അച്ചാറും ഒരു മൊട്ട പൊരിച്ചതും ഒരു മത്തി വറുത്തതും വെച്ച പൊതിച്ചോറും. വൈകുന്നേരം നല്ല മഴ പെയ്യുമ്പോൾ തൊട്ടാൽ പൊടിയുന്നപോലെയുള്ള കപ്പ പുഴുങ്ങി പച്ച മുളക് ചെറിയഉള്ളി ഉപ്പും കൂട്ടി ചതക്കണം. […]
Read More