18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച കിരീടം…|ജയിച്ചാലും കൊടുത്തുവിടുക മാതൃക മാത്രം, ഫിഫ ലോകകപ്പിന്റെ വിശേഷം ഇങ്ങനെ..

Share News

ലോകകപ്പിന്റെ വിശേഷം പറഞ്ഞാൽ തീരാത്തതാണ്.ഫിഫ നിയമങ്ങൾ അനുസരിച്ച്, മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താൽക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികൾക്ക് ടൂർണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങൾ, വിജയികളായ ടീമുകളുടെ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സ്വർണ്ണ പൂശിയ പകർപ്പ് ലഭിക്കും.ഈ സമയം സ്വർണ്ണം കൊണ്ട് നിർമ്മിച്ച യഥാർത്ഥ ട്രോഫി വിജയികൾ ഫിഫയ്ക്ക് തിരികെ നൽകുന്നു. വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള 18 […]

Share News
Read More

974 വെറുമൊരു അക്കമല്ല, സ്‌റ്റേഡിയമാണ്‌..!!! |അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ്‌ കണ്ടെയ്‌നർ സ്‌റ്റേഡിയം.

Share News

അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ്‌ കണ്ടെയ്‌നർ സ്‌റ്റേഡിയം. കേട്ടും വായിച്ചും അറിഞ്ഞതിനേക്കാൾ കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നതാണ്‌ നേരിട്ടുള്ള കാഴ്‌ച. 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ അടുക്കിവച്ചൊരു സ്‌റ്റേഡിയം. 40,000 പേർക്ക്‌ കളികാണാനുള്ള സൗകര്യമാണ്‌ സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്‌. ലോകകപ്പ്‌ കഴിഞ്ഞാൽ കണ്ടെയ്‌നറുകൾ അഴിച്ചുകൊണ്ടുപോകാം. ചരക്കുകപ്പലിൽ സാധനങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾകൊണ്ട്‌ ഇങ്ങനെയാരു ഉപയോഗമുണ്ടെന്ന്‌ ലോകം തിരിച്ചറിയുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുപോലൊരു സ്‌റ്റേഡിയം നിർമിതി ഇതിനുമുമ്പുണ്ടായിട്ടില്ല. ആവശ്യം കഴിഞ്ഞാൽ മറ്റൊരിടത്ത്‌ സ്ഥാപിക്കാം. പ്രഥമ ലോകകപ്പിന് നൂറ്റാണ്ട്‌ തികയുന്ന […]

Share News
Read More

ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്.|പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ.|മുഖ്യമന്ത്രി

Share News

ഖത്തറിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കൻബോവർ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങൾ കണ്ടു തളിർത്ത ആ ഫുട്ബോൾ ജ്വരം ഇന്ന് മെസ്സി, റൊണാൾഡോ, നെയ്മർ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളർന്നിരിക്കുന്നു. കോഴിക്കോട് പുള്ളാവൂരിൽ കുറുങ്ങാട്ട് കടവ് പുഴക്ക് കുറുകെ ഉയർത്തിയ ഭീമാകാരങ്ങളായ കട്ട്‌ ഔട്ടുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടു പിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ […]

Share News
Read More