കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്…|ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മക്ക് ആദരാഞ്ജലികൾ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടെത്. സാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 2004-ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃഷി- കയർ വകുപ്പ് മന്ത്രിയായിരുന്നു അവർ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും വിപ്ലവകരമായ തീരുമാനങ്ങളെടുക്കുകയും അത് ധീരമായി നടപ്പിലാക്കുകയും ചെയ്ത വിപ്ലവ നക്ഷത്രത്തെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നഷ്ടമായത്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സംഭവാനകൾ ചെയ്ത അവരുടെ ഭരണവൈഭവം എക്കാലത്തും ഓർമ്മിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന […]

Share News
Read More

ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. |കെ കെ ശൈലജ ടീച്ചർ

Share News

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും […]

Share News
Read More

അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. |മുഖ്യമന്ത്രി

Share News

സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു . കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു […]

Share News
Read More

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ

Share News

ഗൗരിയമ്മയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) സ്ഥാപക നേതാവാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായിരുന്നു ഗൗരിയമ്മ. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ […]

Share News
Read More

കേരളത്തിന്റെ വിപ്ലവ നായിക! കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു: വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

Share News

തിരുവനന്തപുരം: മുൻ സംസ്​ഥാന മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും പടിയിറക്കത്തിൻറെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം. രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ്​ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ബാധയില്ലെന്ന്​ പരിശോധനയിൽ സ്​ഥിരീകരിച്ചിരുന്നു. കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു […]

Share News
Read More