വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Share News

ഇന്ന് വായനാദിനം. വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം. ലോകത്തെയും വൈവിധ്യമാർന്ന മനുഷ്യസംസ്കാരങ്ങളെയും അടുത്തറിയാൻ വായന നമ്മെ പ്രചോദിപ്പിക്കുന്നു. ഏതിടത്തുമുള്ള ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും എതിർക്കാനും മനുഷ്യരുടെ ദുരിതങ്ങളിൽ പങ്കുചേരാനും വായന നമ്മെ പ്രേരിപ്പിക്കുന്നു. കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിന്റെ മുഖമുദ്രയായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പിഎൻ പണിക്കരുടെ ഓർമദിനമാണിത്. കേരളത്തിന്റെ അഭൂതപൂർവമായ വളർച്ചയിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും വഹിച്ച പങ്ക് […]

Share News
Read More

എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം|ജൂൺ-19 വായനാദിനം

Share News

ജൂൺ-19 വായനാദിനം വായന:വിജയത്തിലേക്കുള്ള വാതിൽ ജപ്പാനീസ് എഴുത്തുകാരൻ ഹാറൂകി മുറകാമിയുടെ “ദി സ്ട്രൈഞ്ച് ലൈബ്രറി” മികച്ച രചനയാണ്.വായനശാലയെ തടവറയായി കണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമൂഹത്തെയാണ് ഈ നോവലിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്.വായനാശാലയിൽ തടവിലാക്കപ്പെട്ട ഒരു ആൺകുട്ടിയും,ഒരു പെൺകുട്ടിയും മറ്റൊരു ആടു മനുഷ്യനും നോവലിൽ കടന്നു വരുന്നുണ്ട്.വായിക്കുകയെന്നത് ജീവനറ്റു പോകുന്നതിനെക്കാൾ വേദനാജനകമെന്ന് ധരിച്ച്‌ ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ മുറകാമി തുറന്ന് കാട്ടുന്നത് വായനയിൽ നിന്ന് ഓടിയൊളിക്കുന്ന സമൂഹത്തെയാണ്.അദ്ദേഹത്തിന്റെ ഈ […]

Share News
Read More

മലയാളത്തിൽ പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.പൊതുജന പൊളിറ്റിക്സ് ഇനിയും വാർത്തയ്ക്കും വാർത്താവലോകനത്തിനും വിഷയമായിട്ടില്ല.

Share News

പീപ്പിൾ എന്ന ഇംഗ്ലീഷിനു ജനത ആണു മലയാളം. മുഖമില്ലാത്ത ആൾക്കൂട്ടത്തിനാണു നാട്ടിൽ ജനം എന്നു പറയുക. മുഖവും ചോരയും നീരും ഉള്ള മനുഷ്യരുടെ സമൂഹത്തിനു പൊതുജനം എന്നോ ബഹുജനം എന്നോ പറയേണ്ടിവരുന്നു. ഈ ജനത്തിന്റെ ജീവിതരാഷ്ട്രീയം, അവരുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ, ഒറ്റപ്പെട്ട വ്യക്തികഥകൾക്കപ്പുറം വാർത്തയിൽ വരുന്നില്ല. വാർത്തകളിൽ വരാത്തതൊന്നും അവലോകനം ചെയ്യപ്പെടാറുമില്ല. എല്ലാറ്റിനും പൊളിറ്റിക്സ് ഉണ്ട്. ഭാഷയുടെ രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ രാഷ്ട്രീയം, മതത്തിന്റെ രാഷ്ട്രീയം, സാഹിത്യത്തിന്റെയും കലയുടെയും വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയം, ഫാഷന്റെ രാഷ്ട്രീയം…. എല്ലാം ചേർന്നതാണു ജനജീവിത […]

Share News
Read More

പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.

Share News

കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ. നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം. അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ […]

Share News
Read More